Sunday 30 November 2014

DECEMBER 1-WORLD AIDS DAY


മനുഷ്യന് ഇനിയും കീഴടക്കാനാകാത്ത രോഗത്തെ കു റിച്ച് ലോകത്തെ ഓര്‍മപ്പെടു ത്താന്‍ ഒരുദിനംഇന്ന് ലോക എയ്ഡ്സ് ദിനംഎല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചുവരികയാ ണ്. എയ്ഡ്സ് രോഗത്തോടുള്ള ചെറുത്തു നില്‍പ്പിന് ശക്തി കൂട്ടാനായി1988 ഡിസംബര്‍ ഒന്നുമുതലാണ്‌ ലോകാരോഗ്യസം ഘടന,ഐക്യരാഷ്ട്രസഭ എന്നിവയുടെ നേതൃത്വത്തില്‍ ലോക എയ്ഡ്സ് ദിനം ആചരിക്കപ്പെടുന്നത്. ”ലക്ഷ്യത്തിലേക്ക് മുന്നേറാംപുതിയ എച്ച്.വി അണുബാധയില്ലാത്തവിവേചനമില്ലാത്ത,എയ്ഡ്സ് മരണങ്ങളില്ലാ ത്ത ഒരു നല്ല നാളേക്കായി ” എന്നതാണ് ഇത്തവണത്തെ എയ്ഡ്സ് ദിന സന്ദേശം
  എച്ച്..വി (ഹ്യൂമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ്ബാധിക്കു ന്നതിന്റെ ഫലമായി രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുകയുംതുടര്‍ന്ന് മാ രക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്ഡ്സ്. 1981ല്‍ സ്വവര്‍ഗ രതിക്കാരായ ഏതാനും അമേരിക്കന്‍ യുവാക്കള്‍ക്ക് എ യ്ഡ്സ് ബാധിച്ചതോടെയാണ് രോ ഗം ശ്രദ്ധിക്കപ്പെടുന്നത്എന്നാല്‍ ഇ തിനും മുമ്പ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം കണ്ടുവന്നിരുന്നുസുരക്ഷിതമ ല്ലാത്ത ലൈംഗിക ബന്ധംഅണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപ യോഗം,സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്
        ലോകത്ത് എച്ച്..വി അണുബാധിതരായി 3.5 കോടി ജനങ്ങളു ണ്ട്.ദേശീയ എയ്ഡ്സ് നിയന്ത്രണ ഓര്‍ഗനൈസേഷന്‍റെ 2011-ലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 20.88 ലക്ഷം എച്ച്..വി ബാധിതരുണ്ട്കേരളത്തില്‍ എച്ച്..വി ബാധിതരായി 25,090 പേര്‍ ഉണ്ടെന്നാണ് കണക്ക്എന്നാല്‍ എയ്ഡ്സ് മരണ നിരക്ക് കുറഞ്ഞുവരുന്നതായാണ് ക ണക്കുകള്‍ സൂചിപ്പിക്കുന്നത്
 സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി കേരളത്തില്‍ എച്ച്. ഐ.വി,എയ്ഡ്സ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ന ല്‍കി വരികയാണ്.ചുവന്ന റിബണ്‍ ആണ് ലോക വ്യാപകമായി എയ്ഡ് സ് ദിനത്തിന്‍റെ പ്രതീകമായി അംഗീകരിച്ചിട്ടുള്ളത്ബോധവല്‍ക്കരണ പ രിപാടികള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ചുകൊണ്ട് വിപുലമായാണ് എയ്ഡ്സ് ദി നാചരണം സംഘടിപ്പിച്ചുവരുന്നത്.എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബ ണ്‍ അണിയുന്നത്പൂജ്യത്തിലേക്ക് എന്ന താണ് 2011 മുതല്‍ 2015 വ രെ ലോക എയ്ഡ്‌സ് ദിനാചരണവിഷയമായി തിരഞ്ഞെടുത്തിട്ടുള്ളത്. എ യ്ഡ്സ് മരണങ്ങള്‍ ഇല്ലാത്തപുതിയ രോഗബാധിതര്‍ ഉണ്ടാവാത്തരോഗത്തിന്റെ പേരില്‍ വിവേചനങ്ങള്‍ ഇല്ലാത്ത ഒരു നല്ല നാളെ യാഥാ ര്‍ഥ്യമാക്കുക എന്നതാണ് പൂജ്യത്തിലേക്ക് എന്നതിന്റെ ലക്ഷ്യം.

Wednesday 26 November 2014

അഭിനന്ദനങ്ങൾ.......

ജില്ലാ തല  പ്രവൃത്തി പരിചയ മേളയിൽ  പനയോല ഉൽപന്ന  നിർമ്മാണത്തിൽ ഫസ്റ്റ്    ഗ്രേഡ്  നേടിയ       
നവനീത്  സി . ബി