Sunday 30 November 2014

DECEMBER 1-WORLD AIDS DAY


മനുഷ്യന് ഇനിയും കീഴടക്കാനാകാത്ത രോഗത്തെ കു റിച്ച് ലോകത്തെ ഓര്‍മപ്പെടു ത്താന്‍ ഒരുദിനംഇന്ന് ലോക എയ്ഡ്സ് ദിനംഎല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചുവരികയാ ണ്. എയ്ഡ്സ് രോഗത്തോടുള്ള ചെറുത്തു നില്‍പ്പിന് ശക്തി കൂട്ടാനായി1988 ഡിസംബര്‍ ഒന്നുമുതലാണ്‌ ലോകാരോഗ്യസം ഘടന,ഐക്യരാഷ്ട്രസഭ എന്നിവയുടെ നേതൃത്വത്തില്‍ ലോക എയ്ഡ്സ് ദിനം ആചരിക്കപ്പെടുന്നത്. ”ലക്ഷ്യത്തിലേക്ക് മുന്നേറാംപുതിയ എച്ച്.വി അണുബാധയില്ലാത്തവിവേചനമില്ലാത്ത,എയ്ഡ്സ് മരണങ്ങളില്ലാ ത്ത ഒരു നല്ല നാളേക്കായി ” എന്നതാണ് ഇത്തവണത്തെ എയ്ഡ്സ് ദിന സന്ദേശം
  എച്ച്..വി (ഹ്യൂമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ്ബാധിക്കു ന്നതിന്റെ ഫലമായി രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുകയുംതുടര്‍ന്ന് മാ രക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്ഡ്സ്. 1981ല്‍ സ്വവര്‍ഗ രതിക്കാരായ ഏതാനും അമേരിക്കന്‍ യുവാക്കള്‍ക്ക് എ യ്ഡ്സ് ബാധിച്ചതോടെയാണ് രോ ഗം ശ്രദ്ധിക്കപ്പെടുന്നത്എന്നാല്‍ ഇ തിനും മുമ്പ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം കണ്ടുവന്നിരുന്നുസുരക്ഷിതമ ല്ലാത്ത ലൈംഗിക ബന്ധംഅണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപ യോഗം,സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്
        ലോകത്ത് എച്ച്..വി അണുബാധിതരായി 3.5 കോടി ജനങ്ങളു ണ്ട്.ദേശീയ എയ്ഡ്സ് നിയന്ത്രണ ഓര്‍ഗനൈസേഷന്‍റെ 2011-ലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 20.88 ലക്ഷം എച്ച്..വി ബാധിതരുണ്ട്കേരളത്തില്‍ എച്ച്..വി ബാധിതരായി 25,090 പേര്‍ ഉണ്ടെന്നാണ് കണക്ക്എന്നാല്‍ എയ്ഡ്സ് മരണ നിരക്ക് കുറഞ്ഞുവരുന്നതായാണ് ക ണക്കുകള്‍ സൂചിപ്പിക്കുന്നത്
 സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി കേരളത്തില്‍ എച്ച്. ഐ.വി,എയ്ഡ്സ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ന ല്‍കി വരികയാണ്.ചുവന്ന റിബണ്‍ ആണ് ലോക വ്യാപകമായി എയ്ഡ് സ് ദിനത്തിന്‍റെ പ്രതീകമായി അംഗീകരിച്ചിട്ടുള്ളത്ബോധവല്‍ക്കരണ പ രിപാടികള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ചുകൊണ്ട് വിപുലമായാണ് എയ്ഡ്സ് ദി നാചരണം സംഘടിപ്പിച്ചുവരുന്നത്.എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബ ണ്‍ അണിയുന്നത്പൂജ്യത്തിലേക്ക് എന്ന താണ് 2011 മുതല്‍ 2015 വ രെ ലോക എയ്ഡ്‌സ് ദിനാചരണവിഷയമായി തിരഞ്ഞെടുത്തിട്ടുള്ളത്. എ യ്ഡ്സ് മരണങ്ങള്‍ ഇല്ലാത്തപുതിയ രോഗബാധിതര്‍ ഉണ്ടാവാത്തരോഗത്തിന്റെ പേരില്‍ വിവേചനങ്ങള്‍ ഇല്ലാത്ത ഒരു നല്ല നാളെ യാഥാ ര്‍ഥ്യമാക്കുക എന്നതാണ് പൂജ്യത്തിലേക്ക് എന്നതിന്റെ ലക്ഷ്യം.

Wednesday 26 November 2014

അഭിനന്ദനങ്ങൾ.......

ജില്ലാ തല  പ്രവൃത്തി പരിചയ മേളയിൽ  പനയോല ഉൽപന്ന  നിർമ്മാണത്തിൽ ഫസ്റ്റ്    ഗ്രേഡ്  നേടിയ       
നവനീത്  സി . ബി  


Wednesday 29 October 2014

ചിറ്റാരിക്കൽ ഉപജില്ല ശാസ്ത്രോൽസവത്തിൽ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾ


             അഭിനന്ദനങ്ങൾ .....


STILL MODEL


 SHYAMKRISHNA                                  RAHUL V     

WORKING MODEL
 
JOHN MATHEW                       EDISON SUNNY THOMAS




IMPROVISED EXPERIMENT
 
SHAKKIR ANJILLATH                          ABDUL HAKKEM K K
 

Monday 27 October 2014

 ഗാന്ധിജിയെ കുറിച്ചും അദേഹത്തിൻറെ  ജീവിത വീക്ഷണങ്ങളെയും   കുട്ടികൾ മനസ്സിലാക്കുന്നതിന്  വേണ്ടി  സ്കൂളിൽ  നടത്തിയ ചിത്ര പ്രദർശനത്തിൽ നിന്ന്......

Thursday 25 September 2014



മംഗൾയാൻ  വിജയത്തെക്കുറിച്ച്  അസ്സെംബ്ലിയിൽ ശ്രീ  ജോണ്‍ മാത്യു സാർ  സംസാരിക്കുന്നു .



Collected by Abin Reji V A

Tuesday 23 September 2014



ശാസ്ത്ര മേള സ്വര്‍ണ്ണ കപ്പ്-സംഭാവന സ്വരൂപിച്ചു 
     ശാസ്ത്ര മേളക്ക് സ്വര്‍ണ്ണ കപ്പ് നിര്‍മ്മിക്കുന്നതിനായി  23/09/14 ചൊവ്വാഴ്ച സ്കൂളിലെ മുഴുവന്‍ കുട്ടികളില്‍ നിന്നും ഒരു രൂപ വീതം  സംഭാവന സ്വീകരിച്ചു.




Monday 22 September 2014

ക്ലെസ്റ്റെർ പരിശിലനത്തിൽ നിന്ന് .



20.-09-.2014 ന്  കുന്നുംകൈ എ. യൂ.പി .സ്കൂളിൽ വെച്ച് നടത്തിയ  ക്ലെസ്റ്റെർ  പരിശിലനത്തിൽ  നിന്ന് ..

Wednesday 17 September 2014

പച്ചക്കറി വിത്ത് വിതരണം


സ്കൂൾ തല പച്ചക്കറി വിത്ത് വിതരണം ഹെഡ് മാസ്റ്റർ ശ്രീ .ചെറിയാൻ  മാസ്റ്റർ നിർവഹിച്ചു .വീടുകളിൽ പച്ചക്കറി നടുന്നതോടൊപ്പം തന്നെ സ്കൂളിലും  പച്ചക്കറി തോട്ടം ഉണ്ടാക്കാൻ തിരുമാനിക്കുകയും ചെയ്തു .
അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും വേണ്ട നിർദേശങ്ങൾ ശ്രീ.വർഗിസ് സർ നല്കുകയും ചെയ്തു.

Tuesday 16 September 2014

സാക്ഷരം 2014 ഉദ്ഘാടനം

സാക്ഷരം 2014 പദ്ധതിയുടെ ഉദ്ഘാടനം  ഹെഡ് മാസ്റ്റർ ശ്രീ . ചെറിയാൻ സാർ നിർവഹിച്ചു . തുടർന്ന്  വിവിധ പരിപാടികളോടെ സഹവാസ ക്യാമ്പ്‌  നടത്തി.

Friday 5 September 2014

സ്നേഹത്തിൽ ചാലിച്ച , നന്മയുടെ നല്ലപാഠം..









ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ നിന്ന് .......


ഓണ സദ്യയുടെ ഒരുക്കങ്ങൾ




Wednesday 3 September 2014

ബ്ലോഗ്‌ ഉദ് ഘാടനം


വിവര സാങ്കേതിക വിദ്യയുടെ സാധ്യത പരമാവതി പ്രയോജന പെടുത്താൻ തുടങ്ങിയ ബ്ലോഗ്‌പരിപാടിയുടെ  ഉദ്ഘാടനം  ശ്രീ . ചെറിയാൻ മാസ്റ്റർ  നിർവഹിച്ചു . എസ് .ആർ .ജി കണ്‍വീനർ  ശ്രീമതി . ലില്ലികുട്ടി ജോർജ് , അധ്യാപകരായ ശ്രീ. ജോണ്‍ മാത്യു ,  ശ്രീമതി .തങ്കമ്മ പി .ജെ  എന്നിവർ  സന്നിഹിതരായിരുന്നു .

Monday 1 September 2014


ബി .പി. ഒ .ശ്രീ .പി. കെ സണ്ണി സാർ  കുന്നുംകൈ സ്കൂൾ സന്ദർശിക്കുകയും ബ്ലോഗ്‌ പ്രവർത്തനങ്ങൾ വിലയിരുത്തുകയും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നിർദേശങ്ങൾ ബ്ലോഗ്‌ ടീമിന് നൽകുകയും ചെയ്തു.

Monday 25 August 2014

ആരോഗ്യ ബോധവത് കരണ ക്ലാസ്സ്‌

ആഗസ്റ്റ്‌ 22  വെള്ളിയാഴ്ച  3 പി. എം- ന്  നന്മ പലിയെറ്റിവ്  കെയറിന്റെ  നേത്രുത്വത്തിൽ  ആരോഗ്യ ബോധവകരണ ക്ലാസ്സ്‌  നടത്തി. ശ്രീ .അജിത്‌ കുമാർ ക്ലാസ്സ്‌  നയിച്ചു . ഹെഡ് മാസ്റ്റർ  ശ്രീ.കെ .ടി. ചെറിയാൻ സ്വാഗത പ്രസംഗവും , ശ്രീ .സി എം. വർഗീസ് നന്ദിയും  പറഞ്ഞു.


Thursday 14 August 2014

ഉപജില്ല വിദ്യാരംഗം കല സാഹിത്യവേദിയുടെ ഉദ്ഘാടനം




ഉപജില്ല വിദ്യാരംഗം   കല സാഹിത്യവേദിയുടെ ഉദ്ഘാടനം  യുവ കവി  ശ്രീ .സി.എം.വിനയചന്ദ്രൻ മാസ്റ്റർ  നിർവഹിച്ചു .സ്കൂൾ  ഹെഡ് മാസ്റ്റർ  ശ്രീ  കെ .ടി. ചെറിയാൻ സാർ സ്വാഗത പ്രഭാഷണം നടത്തി. വാർഡ്‌  മെമ്പർ  ശ്രീ. ടി.വി.രാജീവൻ അദ്ധ്യക്ഷത  വഹിച്ചു .ചിറ്റാരിക്കാൽ ഉപ ജില്ല വിദ്യാഭാസ ഓഫീസർ ശ്രീമതി .കെ.ജാനകി   അനുഗ്രഹ പ്രഭാഷണവും ,ശ്രീ കെ .ജെ തോമസ്‌(കണ്‍വീനർ ഉപ ജില്ല  ഹെഡ് മസ്റ്റെർസ് ഫോറം ) ,ശ്രീ  ഒ .എം .ബാലകൃഷ്ണൻ , (ഹെഡ് മാസ്റ്റർ ജി.എൽ.പി.സ്കൂൾ കുന്നുംകൈ ) ശ്രീ.സി.വി.ശശിധരൻ(പി .ടി.എ പ്രസിഡെണ്ട് ) ശ്രീമതി .സിനി .സിബി (മദർ പി.ടി.എ പ്രസിഡെണ്ട്) എന്നിവർ  ആശംസ പ്രസംഗവും  നടത്തി.ശ്രീമതി ലതാഭായ് (കണ്‍വിനർ ചിറ്റാരിക്കാൽ  ഉപ ജില്ല വിദ്യാരംഗം കല സാഹിത്യ വേദി ) നന്ദിയും പറഞ്ഞു .