സ്കൂൾ തല പച്ചക്കറി വിത്ത് വിതരണം ഹെഡ് മാസ്റ്റർ ശ്രീ .ചെറിയാൻ
മാസ്റ്റർ നിർവഹിച്ചു .വീടുകളിൽ പച്ചക്കറി നടുന്നതോടൊപ്പം തന്നെ സ്കൂളിലും
പച്ചക്കറി തോട്ടം ഉണ്ടാക്കാൻ തിരുമാനിക്കുകയും ചെയ്തു .
അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും വേണ്ട നിർദേശങ്ങൾ ശ്രീ.വർഗിസ് സർ നല്കുകയും ചെയ്തു.
വിവര സാങ്കേതിക വിദ്യയുടെ സാധ്യത പരമാവതി പ്രയോജന പെടുത്താൻ തുടങ്ങിയ ബ്ലോഗ്‌പരിപാടിയുടെ ഉദ്ഘാടനം ശ്രീ . ചെറിയാൻ മാസ്റ്റർ നിർവഹിച്ചു . എസ് .ആർ .ജി കണ്‍വീനർ ശ്രീമതി . ലില്ലികുട്ടി ജോർജ് , അധ്യാപകരായ ശ്രീ. ജോണ്‍ മാത്യു , ശ്രീമതി .തങ്കമ്മ പി .ജെ എന്നിവർ സന്നിഹിതരായിരുന്നു .
Monday, 1 September 2014
ബി .പി. ഒ .ശ്രീ .പി. കെ സണ്ണി സാർ കുന്നുംകൈ സ്കൂൾ സന്ദർശിക്കുകയും ബ്ലോഗ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നിർദേശങ്ങൾ ബ്ലോഗ് ടീമിന് നൽകുകയും ചെയ്തു.